കുമരകം ● കോട്ടയം ഭദ്രാസനത്തിലെ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 30-ാമത് അഖില മലങ്കര ക്വിസ് മത്സരം ഡിസംബർ 13 ഞായറാഴ്ച രാവിലെ 10ന് നടക്കും.
‘മലങ്കരയുടെ പ്രകാശഗോപുരം’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ പാവനസ്മരണാർഥം വർഷംതോറും നടത്തിവരുന്ന മത്സരത്തിൽ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയാണ് മത്സരാർഥികൾ മാറ്റുരയ്ക്കുന്നത്.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ വർഷം എം.ജെ.എസ്.എസ്.എ. അഖില മലങ്കര സൺഡേ സ്കൂൾ കലാമത്സരത്തിലെ ക്വിസ് മത്സര സിലബസ് അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സരവിഷയങ്ങൾ:
1. വിശുദ്ധ ഗ്രന്ഥം – 40%
പഴയ നിയമം: സംഖ്യാ, 1 ദിനവൃത്താന്തം, എറമിയ
പുതിയ നിയമം: വിശുദ്ധ ലൂക്കോസ്, 2 കൊരിന്ത്യർ, 1 തിമോത്തിയോസ്
ഇതര കാനോനിക ഗ്രന്ഥങ്ങൾ: യുദിത്ത്, 2 ബാറുക്ക്, എറമിയ
2. വിശ്വാസസത്യങ്ങൾ, പ്രാർത്ഥന, ആരാധനാഗീതങ്ങൾ – 30%
3. പൊതുവിജ്ഞാനം – 10%
ഇന്ത്യയും 2026 കലണ്ടർ വർഷത്തിലെ സമകാലിക സംഭവങ്ങളും (Current Affairs)
4. സഭാചരിത്രം – 20%
വന്ദ്യ കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ രചിച്ച ‘സുറിയാനി സഭാചരിത്രവും വിശ്വാസ സത്യങ്ങളും’ എന്ന പുസ്തകത്തിലെ 243 മുതൽ 504 വരെയുള്ള പേജുകൾ.
സമ്മാനങ്ങൾ
ഒന്നാം സമ്മാനം: മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5,001 രൂപയും.
രണ്ടാം സമ്മാനം: വാലയിൽ മത്തായി കത്തനാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3,001 രൂപയും.
മൂന്നാം സമ്മാനം: മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ എവറോളിംഗ് ട്രോഫിയും 2,001 രൂപയും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പോസ്റ്ററിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLScF2K1kqSNqzhLwx2JfYjj0ksPm95TZHX1w0alQofuDj-U_rQ/viewform
കൂടുതൽ വിവരങ്ങൾക്ക്:
ക്രിസ് പൗലോസ് (സെക്രട്ടറി): 7736278450,
എൽബിൻ തോമസ് എബ്രഹാം (ജോയിന്റ് സെക്രട്ടറി): 9746565935,
സോനു എസ്. വർഗീസ് (ജനറൽ കൺവീനർ): 9544352406.
മത്സരത്തിൽ പരിശുദ്ധ സഭയുടെ വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ഭാരവാഹികൾ അഭ്യർഥിച്ചു.
