ചെന്നൈ ● മൈലാപ്പൂർ ഭദ്രാസനത്തിലെ ചെന്നൈ പെരുമ്പാക്കം സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായി നടന്നു. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത കൂദാശയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഭദ്രാസനത്തിലെ വൈദികർ സഹകാർമികരായി.
പ്രധാന പെരുന്നാൾ ദിനത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഇടവക വികാരി ഫാ. ചെറിയാൻ ഐപ്പ്, സെക്രട്ടറി തോമസ് ജേക്കബ്, ട്രസ്റ്റി അഭിജിത്ത് എബ്രഹാം തുടങ്ങിയവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.






