വിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന പൊതുവായ ഫ്ലെക്സ് ഡിസൈനിന്റെ ഡോക്യുമെന്റ് ഫയൽ ലഭ്യമാണ്. ഈ ഫയൽ ആവശ്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ജെ.എസ്.സി ന്യൂസ് നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം അയക്കുക.
വലുപ്പം: 6 × 4 അടി
വാട്ട്സ്ആപ്പ് നമ്പർ : 9292332777
സഭയിലെ വിശ്വാസികൾക്കും ഇടവകപ്പള്ളികൾക്കും ഈ ഡിസൈൻ പ്രയോജനപ്പെടുത്താവുന്നതാണ്.
വിശ്വാസത്തോടെ പങ്കുവെക്കാം… ഒരുമയോടെ അണിചേരാം!
നവംബർ 13 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സഹകാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തിലും നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശ ശുശ്രൂഷകളിൽ സംബന്ധിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വിശ്വാസത്തിന്റെ മഹത്തായ ഈ ആത്മീയ സംഗമത്തിൽ നമുക്കൊന്നിച്ച് പങ്കുചേരാം!
