പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 30 വെള്ളി പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥനയും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും.
അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് കാൽനട തീർത്ഥാടർകർക്ക് സ്വീകരണം,
6.15-ന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ‘മിസ്പ’ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കോസ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ കൂദാശയും സമര്‍പ്പണവും ശ്രേഷ്ഠ കാതോലിക്ക ബാവ നിര്‍വഹിക്കും. 6.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും സന്ധ്യാപ്രാര്‍ത്ഥന നടക്കും. രാത്രി എട്ടിന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ നേര്‍ച്ചസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
