മണ്ണത്തൂർ ● മോർത്ത് ശ്മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മോർത്ത് ശ്മൂനി അമ്മയുടെയും ഏഴ് മക്കളുടെയും ഗുരുവായ ഏലിയാസറിന്റെയും സംയുക്ത ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 (ബുധൻ, വ്യാഴം) തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിക്കും. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ചാപ്പൽ വികാരി ഫാ. തോമസ് കാക്കൂർ കൊടി ഉയർത്തി.
ഒക്ടോബർ 14 ബുധനാഴ്ച രാവിലെ 8-ന് വിശുദ്ധ കുർബ്ബാന നടന്നു. വൈകിട്ട് 6.30-ന് തിരി തെളിക്കലും സന്ധ്യാപ്രാർത്ഥനയും നടക്കും. തുടർന്ന് 7.15-ന് പ്രദക്ഷിണം, 8.30-ന് സൂത്താറാ പ്രാർത്ഥന, 9-ന് മദ്ധ്യസ്ഥ പ്രാർത്ഥന, 9.30-ന് ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.
ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥനയും 8.30-ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും പ്രസംഗവും നടക്കും. തുടർന്ന് 11-ന് ആശീർവാദം, നേർച്ചവിളമ്പ്, ഉച്ചയ്ക്ക് 12-ന് കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
ചാപ്പലിൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തിവരുന്നു. വികാരി ഫാ. തോമസ് കാക്കൂർ, ട്രസ്റ്റി വി.വി. ജോസഫ് വള്ളിപ്ലാവിൽ, സെക്രട്ടറി ജോസ് നടുക്കുളങ്ങര എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേഷണം ചെയ്യും.
