മലയാറ്റൂർ ● ഇല്ലിത്തോട് കോൽപ്പാറയിൽ ഏകാന്തമായിരുന്ന് പ്രാർഥിക്കുന്നതിന് ഗാർഡിയൻ എയ്ഞ്ചൽ കെയർ സൊസൈറ്റിയുടെ കീഴിൽ 3 വർഷം മുൻപ് സ്ഥാപിച്ച ഹെർമിറ്റ്സിനോടു ചേർന്ന് 2 ഏക്കർ സ്ഥലത്ത് മൗണ്ട് നെബോ കൾചറൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഇരുന്നുറോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രാർഥിക്കുന്നതിനും, ധ്യാനിക്കുന്നതിനും, ആത്മീയ ശുശ്രൂഷകൾക്കും, സാംസ്കാരിക യോഗങ്ങൾ നടത്തുന്നതിനും 2500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചിട്ടുണ്ട്.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യരായ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അഫ്രേം മാത്യുസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് ഗ്രബിയേൽ എന്നീ മെത്രാപ്പോലീത്തന്മാരും, ബെന്നി ബഹനാൻ എംപി, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. എൽദോ മാത്യു ചക്യാട്ടിൽ എന്നിവരും പ്രസംഗിച്ചു.
