ദുബായ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. മേഖലയിലെ വൈദികരും വിവിധ ദൈവാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
യു.എ.ഇ മേഖലയുടെ 2026-ലെ ഫാമിലി കോൺഫറൻസായ GENZO-2026 ഡിസംബർ 2-ന് അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ വെച്ച് നടത്താൻ യോഗം തീരുമാനിച്ചു. ഫാമിലി കോൺഫറൻസിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.


