മഞ്ഞിനിക്കര ● തുമ്പമൺ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക സെമിനാറും, അനുമോദന സമ്മേളനവും മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ നടന്നു. മഞ്ഞിനിക്കര ദയറാ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സിറിൾ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. എബി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജി ജോൺ കട്ടച്ചിറ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഭദ്രാസന സെക്രട്ടറി ഫാ. ജിനു സഖറിയ, ഫാ. ബോബി ജി. വർഗീസ്, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, കേന്ദ്ര കമ്മിറ്റി അംഗം റോയ്സ് മാത്യു, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ സുജ മേഴ്സി തോമസ്, ജോളി ചെറിയാൻ, അന്നമ്മ കുര്യാക്കോസ്, വി. ഇ. ബേബി, ഇടവക സെക്രട്ടറി വർഗീസ് ജി. ഡാനിയേൽ, ഡോ. ജോസ് കൈപ്പള്ളിൽ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു. അഖില മലങ്കര സൺഡേസ്കൂൾ പരീക്ഷയിൽ ഭദ്രാസന തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.



