മുഖത്തല ● കൊല്ലം ഭദ്രാസനത്തിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയതായി നിർമ്മിക്കുന്ന പാർസനേജിന്റെ കല്ലിടീൽ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കല്ലിടീൽ കർമ്മം നിർവഹിച്ചു.
ഇടവക വികാരി ഫാ. പോപ്സൺ വർഗീസ്, സഹവികാരി ഫാ. ജോജി വർഗീസ്, ഇടവക പട്ടക്കാരൻ ഫാ. ജോസഫ് സ്റ്റീഫൻ, ഇടവക ട്രസ്റ്റി അഭിലാഷ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫാ. പുന്നൂസ് തരകൻ, ഫാ. പോൾ മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവക ഭാരവാഹികളും, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.


