കുവൈറ്റ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഗൾഫ് രാജ്യത്ത് ആദ്യമായി ആരംഭിച്ച സൺഡേ സ്ക്കൂളായ കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് (വലിയ) പള്ളിയുടെ കീഴിലുള്ള മോർ അത്താനാസിയോസ് സൺഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ അർമേനിയൻ സഭയുടെ ബിഷപ്പ് മോർ ഓഷ്യൻ ടൗവാല്യേർടാനിയൻ സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടന്ന ജൂബിലി സമ്മേളനത്തിൽ കുവൈറ്റ് പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകി.
ഇടവക വികാരി ഫാ. ബിബിൻ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബേസിൽ സി. ഏലിയാസ് സ്വാഗതം ആശംസിച്ചു. കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് സെക്രട്ടറി റോയ് കെ. യോഹന്നാൻ, ഇടവക സെക്രട്ടറി രഞ്ജിത് കുരുവിള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കുവൈറ്റിലെ അർമേനിയൻ ഇടവകയുടെ വികാരി ഫാ. അർദഗ് കെഹായനിയൻ, ഫാ. ഗ്ലിൻറ്റോ വറുഗീസ് (തൃശൂർ ഭദ്രാസനം), കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കൗൺസിൽ മെമ്പർ അജോഷ് മാത്യു, ഇടവക ട്രസ്റ്റി ബെച്ചു മാത്തൻ, സഭാ മാനേജിങ് കമ്മിറ്റി മെമ്പർ എൽദോസ് പി. ജോയ്, കമാൻഡർ ബിന്നി മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ശ്രീമതി ഷെറിൻ ഷിനു നന്ദി പ്രകാശിപ്പിച്ചു. സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, ഇടവകാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ സുവർണ്ണ ജൂബിലി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.













