കണ്ടനാട് ● സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ അസോസിയേഷൻ്റെ കീഴിൽ പുതുതായി നിർമിക്കുന്ന കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ആശീർവദിച്ചു നൽകിയ അടിസ്ഥാന ശില അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലിമ്മീസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തന്മാർ ചേർന്ന് ദൈവാലയം നിർമിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു.
സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ഉണ്ണിമിശിഹാ കത്തോലിക്ക പള്ളി വികാരി ഫാ. നിക്കോളാസ്, ഫാ. വർഗീസ് കറുത്തോൻ, ഫാ. ജോണി തുരുത്തിയിൽ, ഫാ. സോണി പട്ടരൂപറമ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ ബിനു ജോഷി, വിനീത കാർത്തികേയൻ, ഷീജ ബാബു, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിനു ചെറിയാൻ, റോയി മാത്യു, ഷീബ ഷാജി എന്നിവർ സംബന്ധിച്ചു.
വികാരിമാരായ ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. അക്ഷയ് കോൽകുന്നേൽ, ഫാ. അരുൺ ബേസിൽ, പള്ളി ഭാരവാഹികളായ വിത്സൺ പൗലോസ്, ടി.എം. സൈമൺ, പി.ടി.തങ്കച്ചൻ, ജോണി കുര്യൻ, ജോണി വർഗീസ്, എൻ.വി. സണ്ണി, കെ.എം. തമ്പി എന്നിവർ നേതൃത്വം നൽകി.

