പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താ സ്ഥാനാരോഹണ ചടങ്ങുകളോട് അനുബന്ധിച്ച് പുത്തൻകുരിശിൽ വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ (ജൂൺ 30 ചൊവ്വാഴ്ച) രാവിലെ 7.30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി താഴെ പറയുന്ന രീതിയിലാണ് പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്:
▪പാത്രിയർക്കാ സെന്റർ കോമ്പൗണ്ട്
ഈ ഭാഗത്ത് വിശിഷ്ട വ്യക്തികൾക്ക് മാത്രമായിരിക്കും പ്രവേശനം.
അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, സഭയിലെ മറ്റ് വിശിഷ്ട വ്യക്തികൾ, ബഹുമാനപ്പെട്ട വൈദികർ, ദൃശ്യ-മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പാത്രിയർക്കാ സെന്റർ കോമ്പൗണ്ടിൽ പാർക്കിംഗ് അനുവദിക്കുക.
▪വിശ്വാസികളുടെ വാഹനങ്ങൾക്കുള്ള പാർക്കിംഗ്
വിവിധ പള്ളികളിൽ നിന്നും വിശ്വാസികളുമായി എത്തുന്ന വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും താഴെപ്പറയുന്ന നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്:
- പുത്തൻകുരിശ് മോർ ഏലിയാ ചാപ്പൽ പരിസരം
- എം.ജെ.എസ്.എസ്.എ. ഹെഡ്ക്വാർട്ടേഴ്സ്
- എം.എ.എം. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്
- പുത്തൻകുരിശ് കാവുംതാഴം മൈതാനം
