പുത്തൻകുരിശ് ● സുറിയാനി ഓർത്തഡോക്സ് സഭയിലെ സ്വിറ്റ്സർലൻഡ്-ഓസ്ട്രിയ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ ഗുർബൂസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു.
സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബാവായും പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും, നിയുക്ത മെത്രാപ്പോലീത്ത വന്ദ്യ ഗബ്രിയേൽ റമ്പാച്ചനും ചേർന്ന് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.


