കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വാർത്താസമ്മേളനം ഇന്ന് (നവംബർ 25, ബുധൻ) വൈകിട്ട് 3.30-ന് എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സഭാ ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ കാണും.
