തിരുവല്ല ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ വാര്യവീട്ടുമലയിൽ ഫാ. വി.സി. ഗീവർഗീസ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു. കബറടക്ക ശുശ്രൂഷകൾ ഒക്ടോബർ 22, 23 (വ്യാഴം, വെള്ളി) തീയതികളിലായി നടക്കും.
ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പ്രാർത്ഥനാ ശുശ്രൂഷ നടക്കും. വൈകിട്ട് നാലിന് ഭൗതികശരീരം ആശുപത്രിയിൽനിന്ന് കല്ലൂപ്പാറ വഴി ഭവനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് 5.45-ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഒന്നും രണ്ടും മൂന്നും ശുശ്രൂഷകൾ നടക്കും. രാത്രി ഒൻപതിന് സൂത്താറ നമസ്കാരത്തെ തുടർന്ന് നാലാം ശുശ്രൂഷയും നടത്തും.
ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഞ്ചാം ശുശ്രൂഷയും 11 മണിക്ക് ആറാം ശുശ്രൂഷയും ഉച്ചയ്ക്ക് 12-ന് ഏഴാം ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 1.30-ന് എട്ടാം ശുശ്രൂഷയും നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിൽനിന്ന് ഭൗതികശരീരം കല്ലൂപ്പാറ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3.30-ന് പള്ളിയിൽ സമാപന ശുശ്രൂഷയും കബറടക്കവും നടക്കും.
സഭയിലെ മെത്രാപ്പോലീത്തന്മാർ കബറടക്ക ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
