പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ 2026 വർഷത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ രജിസ്ട്രേഷൻ തുടരുന്നു.
സെപ്റ്റംബർ 25, 26 (വെള്ളി, ശനി), ഒക്ടോബർ 23, 24 (വെള്ളി, ശനി) തീയതികളിലാണ് കോഴ്സുകൾ നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30-ന് പാത്രിയർക്കാ സെന്ററിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
കോഴ്സ് ഫീസ് ഒരാൾക്ക് 1,500 രൂപയാണ്. കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളി വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും ഹാജരാക്കണം.
ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കായി പാത്രിയർക്കാ സെന്ററിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
ഫോൺ: 0484 2732804, 9778364412, 9946531602
കോഴ്സ് ഡയറക്ടർ: ഫാ. എബി വർക്കി – 9447171239
