ദിൽഷാദ് ഗാർഡൻ ● ഡൽഹി ഭദ്രാസനത്തിലെ ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഭക്തിനിർഭരമായി നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം ജൂബിലി വർഷത്തിന്റെ ലോഗോ ‘HESNO 2027’ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. തുടർന്ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയ അഭിവന്ദ്യ മെത്രാപ്പോലീത്തയെയും, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറിയായി കഴിഞ്ഞ എട്ടുവർഷമായി സേവനം അനുഷ്ഠിച്ച ഇടവകാംഗം ജോബി കെ.വിയെയും ആദരിച്ചു.
ഇടവകയിൽ പത്താം ക്ലാസ്, പ്ലസ് ടു, ജെ.എസ്.എസ്.എൽ.സി. പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
വികാരി ഫാ. തേജസ് ചെറിയാൻ, ട്രസ്റ്റി കിരൺ കുര്യാക്കോസ്, കൺവീനർ ജോഷി കുര്യൻ പോൾ, സെക്രട്ടറി ജോസ് ടി. ചെറിയാൻ എന്നിവർ നേതൃത്വം നൽകി.





