പെരുമ്പാവൂർ ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എ.ജെ.എസ്.എസ്.എ.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ അദ്ധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് “ബേത് മൽഫോനെ – House of Teachers 2026” മണ്ണൂർ സെന്റ് ജോർജ് ബേത്ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു.
അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മേഖലയുടെ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പതാക ഉയർത്തി. “ഏതു കാര്യത്തിലും എല്ലാ സൽപ്രവൃത്തികളിലും നീ നിന്നെ തന്നെ മാതൃകയായി കാണിച്ചു കൊടുക്കണം” (തീത്തോസ് 2:7) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി “The Art of Leadership: Leading with Vision, Voice and Values” എന്ന വിഷയത്തിൽ മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ക്ലാസ് നയിച്ചു. അധ്യാപകരുടെ നേതൃത്വപാടവം, ദർശനബോധം, ആശയവിനിമയശേഷി, മൂല്യാധിഷ്ഠിത നേതൃത്വം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു.
മണ്ണൂർ സെന്റ് ജോർജ് ബേത്ലഹേം യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. യോഹന്നാൻ കുന്നുംപുറത്ത്, ജനറൽ സെക്രട്ടറി എൽദോ ഐസക്, സെക്രട്ടറിമാരായ പി.വി. ജേക്കബ്, അഡ്വ. പി.ഐ. കുര്യാക്കോസ്, അവിനേഷ് തണ്ടാശ്ശേരിൽ, ട്രഷറർ എം.കെ. വർഗീസ്, പി.വി. ഏലിയാസ്, ഷെവ. റ്റി.റ്റി. ജോയി, പി.വൈ. ജോൺസൺ, സി.പി. ബെന്നി, തോമസ് പോൾ, പി.സി. ജോൺസൺ, സാജു മാത്യു, രാജു പി.വി., ജോയി വി. ജേക്കബ്, വിനോയി സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള സൺഡേ സ്കൂൾ അധ്യാപകരും ഭാരവാഹികളും പങ്കെടുത്തു. പരിശീലന ക്ലാസുകൾക്കും ആത്മീയ, നേതൃത്വാധിഷ്ഠിത സെഷനുകൾക്കും ശേഷം ക്യാമ്പ് സമാപിച്ചു. അധ്യാപകരുടെ നേതൃത്വപാടവം വർധിപ്പിക്കുന്നതിനും ആത്മീയവും സാമൂഹികവുമായ ഉത്തരവാദിത്വബോധം വളർത്തുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.




