തിരുവനന്തപുരം ● കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലോക്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി.
തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു, ഡീ. ഡോ. പോൾ സാമുവൽ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

