പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസ്സോസിയേഷനായ എം.ജെ.എസ്.എസ്.എ.യുടെ വാർഷിക പൊതുയോഗം പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ. ഹെഡ്ക്വാർട്ടേഴ്സിൽ നടന്നു. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷതയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം നിർവഹിച്ചു.
സഭയുടെ ദൗത്യം ഫലപ്രദമായി നിർവഹിക്കാനും കുഞ്ഞുങ്ങളെ സഭയോട് ചേർത്തുനിർത്താനും ഐക്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കാനും സൺഡേസ്കൂൾ അധ്യാപകർക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബാവ ആഹ്വാനം ചെയ്തു. നിസ്തുല്യമായി സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വരുംതലമുറകളെ നയിക്കുന്നവരുമാണ് അധ്യാപകരെന്ന് ബാവ ഓർമ്മിപ്പിച്ചു.
അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സെക്രട്ടറിമാരായ പി.വി. പൗലോസ്, എൻ.എ. ജോസ്, സജീഷ് ടി.വി., ട്രഷറർ യൽദോ ഐസക്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുൻ ജനറൽ സെക്രട്ടറി ഷെവ. എം.ജെ. മർക്കോസ്, റോയ് തോമസ്, എം.കെ. വർഗീസ്, എ.വി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ അധ്യാപകവൃത്തിയിൽ 50 വർഷം സേവനമനുഷ്ഠിച്ച അധ്യാപകർക്ക് ‘ഗുരുശ്രേഷ്ഠ’ പുരസ്കാരം സമ്മാനിച്ചു. ശതാബ്ദി ആഘോഷിച്ച സൺഡേസ്കൂളുകൾക്കും ജെ.എസ്.എസ്.എൽ.സി., പ്ലസ് ടു, മറ്റ് ക്ലാസുകളിലെ റാങ്ക് ജേതാക്കൾക്കും മൊമെന്റോകൾ നൽകി ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.
തുടർന്ന് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത (കോതമംഗലം), വൈസ് പ്രസിഡന്റായി ഫാ. ഷിബിൻ പോൾ വരിക്കോലി (കണ്ടനാട്), ജനറൽ സെക്രട്ടറിയായി യൽദോ ഐസക് ആയങ്കര (മൂവാറ്റുപുഴ), ട്രഷററായി എം.കെ. വർഗീസ് പള്ളിക്കര (അങ്കമാലി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാരായി പി.വി. ജേക്കബ് (മൂക്കന്നൂർ, അങ്കമാലി), അഡ്വ. പി.ഐ. കുര്യാക്കോസ് കുന്നപ്പിള്ളി (പിറവം), അവിനേഷ് തണ്ടാശ്ശേരിൽ (മണർകാട്, കോട്ടയം) എന്നിവരെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ജെയ്സ് ജോൺ സൗത്ത്മാറാടി (മൂവാറ്റുപുഴ), അഡ്വ. ഷെവ. കെ.ഒ. ഏലിയാസ് മുടവൂർ (മൂവാറ്റുപുഴ), തോമസ് പോൾ മുരിക്കുംതൊട്ടി (ഹൈറേഞ്ച്), എം.പി. മാണി നെടുങ്ങപ്ര (പെരുമ്പാവൂർ), സജീഷ് ടി.വി. (മീനങ്ങാടി, മലബാർ) എന്നിവരെയും തെരഞ്ഞെടുത്തു.
കേരളത്തിനകത്തും ബാഹ്യ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി ആയിരത്തോളം സൺഡേസ്കൂൾ പ്രതിനിധികൾ പൊതുയോഗത്തിൽ പങ്കെടുത്തു.





