
പുത്തൻകുരിശ് ● വേനൽക്കാല അവധിയോട് അനുബന്ധിച്ച് കുട്ടികളിലെ സർഗാത്മക കലാവാസന വളർത്തിയെടുക്കുവാനും ദൈവാശ്രയത്തിൽ വളരുവാനുമായി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിത്രരചന മത്സരം മെയ് 24 ന് രാവിലെ 10 മണി മുതൽ പുത്തൻകുരിശ് പാത്രയാർക്കാ സെൻ്ററിലെ ഹാളിൽ വച്ച് നടക്കും.
ബൈബിൾ സംബന്ധമായ രചനകൾ ആയിരിക്കണം മത്സരത്തിൽ വരക്കേണ്ടത്. വിവിധ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ 9 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ജൂനിയർ കാറ്റഗറിയിലും 13 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സീനിയർ കാറ്റഗറിയിലുമായി മത്സരം നടത്തപ്പെടും. മത്സരത്തിൽ വിജയികളാകുന്നവർക്ക് ഖത്തർ ടെക് ഡബ്ലിയു.എൽ.എൽ. കമ്പനി മാനേജിങ് ഡയറക്ടർ ജിബി ജോൺ തങ്ങളുടെ മാതാപിതാക്കളായ കോൽക്കുന്നേൽ കെ.പി ജോൺ & ചിന്നമ്മ ജോൺ എന്നിവരുടെ സ്മരണയ്ക്കായി നൽകുന്ന 10000 രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വിശ്വാസ സംരക്ഷകൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്: 9446744877, 9605045911
