
യെലഹങ്ക ● കത്തോലിക്കാ സഭയുടെ ബാംഗ്ലൂർ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു.
പുതിയതായി കൂദാശ നിർവ്വഹിക്കപ്പെട്ട ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന കേന്ദ്രമായ യെലഹങ്കയിലായിരുന്നു സന്ദർശനം. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയും സഭകളിലെ പ്രതിനിധികളും സംബന്ധിച്ചു. ബാംഗ്ലൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ
വളർച്ചകളെ പറ്റി സംഭാഷണം നടത്തി.



