

തൃപ്പൂണിത്തുറ ● കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു.
മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ നടന്ന കൂടിക്കാഴ്ചയിൽ എം.എൽ.എ മാരായ റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് പി. കുന്നപ്പിള്ളി, എറണാകുളം കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന് മുഹമ്മദ് ഷിയാസ്, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, മരട് നഗരസഭാ കൗൺസിൽ അംഗങ്ങൾ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.











