
പുത്തന്‍കുരിശ് ● നവാഭിഷിക്തനായി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സഭാ ആസ്ഥാനത്ത് വച്ച് ഉജ്ജ്വല സ്വീകരണം നല്കി.
തുടര്‍ന്ന് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കല്‍ ശ്രേഷ്ഠ ബാവാ ധൂപ പ്രാര്‍ത്ഥനയ്ക്കും, സുന്ത്രോണീസോ ശുശ്രൂഷയ്ക്കും ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വച്ച് ശ്രേഷ്ഠ ബാവായ്ക്ക് സഭയുടെ വക അംശവടിയും, സ്ലീബായും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ ചേര്‍ന്ന് ഉപഹാരമായി നല്കി.
