
കോഴിക്കോട് ● യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക സ്ഥാനാരോഹണത്തോടാനുബന്ധിച്ച് തപാല്‍ വകുപ്പും ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റിയും സംയുക്തമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ പി. പ്രമോദ് കുമാറില്‍ നിന്ന് കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് വിവിധ ഡിസൈനില്‍ പ്രത്യേകം തയ്യാറാക്കിയ അഞ്ചു രൂപ പോസ്റ്റല്‍ സ്റ്റാമ്പും, യുനെസ്കോ സാഹിത്യ പദവി നേടിയ കോഴിക്കോട് നഗരസഭയെ ആദരിച്ച് അഖിലേന്ത്യ പോസ്റ്റല്‍ കള്‍ച്ചറല്‍ മീറ്റില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവറുകളും സ്വീകരിച്ചു.
പോസ്റ്റ് മാസ്റ്ററുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്‍.സത്യന്, പബ്ലിക് റിലേഷന്‍ ഇന്‍സ്പെക്ടര്‍മാരായ സി.ഹൈദരലി, കെ.സുജിലേഷ്, പോസ്റ്റ് ഫോറം അംഗങ്ങളായ പി.ഐ. അജയന്, നോവക്സ് മന്‍സൂര്‍ സി.കെ. സി.സി. മനോജ്, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്രീഡല്‍ ചര്‍ച്ച് വികാരി റവറന്റ് ഫാ.ബേസില്‍ തൊണ്ടലില്‍, സി.എസ്.ഐ. കത്രീഡല്‍ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവറന്റ് ഫാ.ബിപിന്‍ മാത്യു, ഹോളി ലാന്‍സ് പില്‍ഗ്രിം സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ എം.സി. ജോണ്സന്, സി.എ. പീറ്റര്‍ ചെറുവത്തൂര്‍, ജോസി വി.ചുങ്കത്ത് എന്നിവര്‍ പങ്കെടുത്തു. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് എന്‍.സത്യന് സ്വാഗതവും പി.ഐ.അജയന് നന്ദിയും പറഞ്ഞു. ഹെഡ് പോസ്റ്റാഫീസില്‍ എത്തിയ മേയറെ എം.ദിപ്തിയും സഹപ്രവര്‍ത്തകരും ബൊക്കൈ നല്കി സ്വീകരിച്ചു.
