
കോലഞ്ചേരി ● ശതാബ്ദി ആഘോഷ നിറവിൽ പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂൾ. ശതാബ്ദി ആഘോഷങ്ങളുടെ (NUHARO) ഭാഗമായി 2025 മാർച്ച് 02 (ഞായർ) വൈകിട്ട് പാങ്കോട് സെന്റ് ജോർജ്ജ്സ് & സെന്റ് ഗ്രീഗോറിയോസ് പള്ളി അങ്കണത്തിൽ വച്ച് അഖില മലങ്കര ആരാധനാ ഗീത മത്സരം നടക്കും.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിലെ ഗായക സംഘങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആണ്ടുതക്സാ ഗീതങ്ങളില്‍ നിന്നും ഒരു മലയാള ഗീതവും ഒരു സുറിയാനി ഗീതവും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാ ഗീതം ആലപിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. ഡാർവിൻ എലിയാസ്: +91 9961823680
സാബു പീറ്റർ: +91 8129050671
എൽദോ മാത്യു: +91 7012061082



