യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ യൂത്ത് അസ്സോസിയേഷൻ യുവജന വാരാചരണം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്‌സ്‌ യൂത്ത് അസ്സോസിയേഷൻ (ജെ.എസ്.ഒ.വൈ.എ) യുവജനവാരം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ വിവിധ കർമ്മ പരിപാടികളോടെ ആചരിക്കും. എല്ലാ വർഷവും നവംബർ മാസം നടത്തി വരാറുള്ള യുവജനമാസാചരണമാണ് ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തെ തുടർന്ന് പുനർ ക്രമീകരിച്ച് ഈ വർഷം വാരാചരണമായി നടത്തപ്പെടുന്നത്.

യുവജനവാരാചരണത്തിന്റെ ദേശീയ തല ഉദ്ഘാടനം ജനുവരി 26-ാം തീയതി ഞായറാഴ്ച കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വച്ച് വി. കുർബ്ബാനാനന്തരം ജെ.എസ്.ഒ.വൈ.എ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവ്വഹിക്കും. അന്നേ ദിവസം സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഇടവക / യൂണിറ്റ് അടിസ്‌ഥാനത്തിൽ ജെ.എസ്.ഒ.വൈ.എ യുടെ പതാക ഉയർത്തുകയും യൂത്ത് സൺഡേ ആചരിക്കുകയും ചെയ്യും. ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ യൂത്ത് അസ്സോസിയേഷൻ വിവിധ കർമ്മ പദ്ധതികളും സാധുജന സംരക്ഷണ പ്രവർത്തനങ്ങൾക്കും നടത്തും.

യുവജന വാരാചരണം സംബന്ധിച്ച് ജെ.എസ്..വൈ. ജനറൽ സെക്രട്ടറി കെ.സി പോളിന്റെ വിശദമായ സർക്കുലർ:

  • Related Posts

    ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു

    കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും സന്യസ്ത പട്ടക്കാരനുമായ ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് (81) കർത്താവിൽ നിദ്ര പ്രാപിച്ചു. കാക്കനാട് നിലംപതിഞ്ഞമുകൾ സെന്റ് തോമസ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7…

    ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ 116-ാമത് വാർഷികപ്പെരുന്നാളിന് കൊടിയേറി

    കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു.…