പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.

പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍ തുടരുകയാണ്. പരിശുദ്ധ സഭയ്ക്ക്  നിര്‍ണ്ണായകമായിരിക്കുന്ന കേസുകള്‍ 2025 ജനുവരി 29, 30 തീയതികളില്‍ വച്ചിരുന്നത് നേരത്തേയാക്കി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് ജനുവരി 15, 16 തീയതികളില്‍ തുടര്‍ വാദങ്ങൾക്കായി വന്നിരിക്കുന്നയാണ്.

ഈ പ്രത്യേക സാഹചര്യത്തിൽ പരി. സഭയിലെ വൈദീകര്‍, സന്യസ്ഥര്‍, ഭക്ത സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ZOOM പ്ലാറ്റ് ഫോമിലൂടെ 48 മണിക്കൂര്‍ നീണ്ട അഖണ്ഡ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. 2025 ജനുവരി 14-ാം തീയതി വൈകിട്ട് 6 മണി മുതല്‍ ജനുവരി 16-ാം തീയതി സന്ധ്യവരെയാണ് പ്രാര്‍ത്ഥനാസമയം. അതുകൂടാതെ പരി. സഭയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, സത്യ വിശ്വാസത്തില്‍ നമ്മെ നിലനിര്‍ത്തിയ പുണ്യ പിതാക്കന്‍മാര്‍ കബറടങ്ങിയിരിക്കുന്ന ദൈവാലയങ്ങളിലും  വൈദീകരുടെയും, ഭക്ത സംഘടനാ പ്രവര്‍ത്തകരുടെയും  നേതൃത്വത്തില്‍ വിശ്വാസികള്‍ ഒരുമിച്ച്  2025 ജനുവരി 15-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയുള്ള സമയം പരിശുദ്ധ സഭയില്‍ ശാശ്വത സമാധാനവും അനുഗ്രഹവും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.

  • Related Posts

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…