![](https://www.jscnews.in/wp-content/uploads/2024/12/photo-output-1-1.jpg)
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 34-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 3 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ഷിബു ജോർജ് പുലയത്ത്, ഫാ. ജെയ്സൺ വർഗീസ് ബ്ലായിൽ എന്നിവർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു.
തുടര്‍ന്ന് 9.30 മണി മുതൽ ദൈവാലയത്തിൽ അനുസ്മരണ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു.
വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
![](https://www.jscnews.in/wp-content/uploads/2024/12/cf7b4f93-04fe-4205-8394-cb03e4a7622c-2-1-1024x700.jpg)
![](https://www.jscnews.in/wp-content/uploads/2024/12/ec90b2c5-0a29-4c0c-9818-560538550106-1-1024x768.jpg)
![](https://www.jscnews.in/wp-content/uploads/2024/12/1bf92a12-1fff-4197-b820-7d3bf112f43d-1-1024x768.jpg)