പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 4 ബുധൻ); അങ്കമാലി ഭദ്രാസനം നേതൃത്വം നൽകും

പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനമായ ഡിസംബർ 4 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന്‌ വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും.

വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ അഭിവന്ദ്യരായ മോർ സേവേറിയോസ് എബ്രാഹാം, മോർ അഫ്രേം മാത്യൂസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ കാർമികത്വം വഹിക്കും. ഭദ്രാസനത്തിലെ വൈദീകർ സഹകാർമികരാകും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.

  • Related Posts

    ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു

    തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ…

    കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

    പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി.…