തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ വ്യാഴം ശുശ്രൂഷ തിരുവാങ്കുളം സെന്റ് ജോർജ്ജ് ക്യംതാ കത്തീഡ്രലിൽ നടക്കും.
നാളെ (ഏപ്രിൽ 2) പുലർച്ചെ 5 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് രാവിലെ 6 മണിക്ക് ശ്രേഷ്ഠ ബാവ വി. കുർബ്ബാന അർപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷയ്ക്കും ശ്രേഷ്ഠ ബാവ നേതൃത്വം നൽകും.
