ലോകജനത മുഴുവനും യുദ്ധഭീതിയിലും ആശങ്കയിലും ആയിരിക്കുന്ന ഈ നാളുകളിൽ സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ നമുക്കു സങ്കേതപ്പെടാം. പശ്ചിമേഷ്യയിലും ഗൾഫ് രാജ്യങ്ങളിലും താമസിക്കുന്ന ദൈവമക്കൾ യുദ്ധസാഹചര്യത്തിൻ്റെ തിക്തഫലങ്ങൾ നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സുരക്ഷിതത്വവും സമാധാനവും ആശ്വാസവും അഭയവും കാരുണ്യവാനായ ദൈവം പ്രദാനം ചെയ്യട്ടെ എന്നു നാം പ്രാർത്ഥിക്കുന്നു.
- ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ
