അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖല സുവിശേഷ മഹായോഗത്തോട് അനുബന്ധിച്ച് അങ്കമാലി മേഖല വൈദീക ധ്യാനം അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത ധ്യാനം ഉദ്ഘാടനം ചെയ്തു. വന്ദ്യ ഇട്ടുപ്പ് ആലുക്കൽ കോർ എപ്പിസ്കോപ്പ ധ്യാനം നയിച്ചു.
മേഖല വൈദീക സെക്രട്ടറി ഫാ. തങ്കച്ചൻ അരിയ്ക്കൽ, മേഖല മാനേജർ ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, ഫാ. വിൽസൺ വർഗീസ്, ഫാ. എൽദോ ചെറിയാൻ, സെക്രട്ടറി വിനോജ് റ്റി. പോൾ തളിയപുറത്ത്, ട്രസ്റ്റിമാരായ റോബി എബ്രാഹാം, ജിസ് മാത്യു, മേഖലയിലെ വൈദീകരും പങ്കെടുത്തു.
