പത്തനംതിട്ട ● മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ (ജനുവരി 8 വ്യാഴാഴ്ച) നടക്കും.
രാവിലെ 7-ന് പ്രഭാത നമസ്കാരം,
8-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിൽ വി. കുർബ്ബാന,10-ന് പ്രദക്ഷിണം എന്നിവ നടക്കും തുടർന്ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹു. പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ പ്രഭാഷണം നടത്തും. മത, രാഷ്ട്രീയ മേഖലയിലെ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
