പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ ദേശീയ സമ്മേളനം നാളെ (ഡിസംബർ 27 ശനിയാഴ്ച) രാവിലെ 9 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കും.
സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത ബിഷപ്പ് അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണവും അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരും സമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജനറൽ സെക്രട്ടറി ശുഭ ജോസഫ് എന്നിവരും പ്രസംഗിക്കും.
സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.

