കിഴക്കമ്പലം ● സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മാർ കൗമ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 22-ാമത് ബൈബിൾ കൺവെൻഷൻ ഇന്ന് (ഡിസംബർ 6 ശനി) വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കും.
തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. വികാരി ഫാ. സി.കെ. തോമസ് യോഗത്തിൽ അധ്യക്ഷനാകും.
കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാന ശുശ്രൂഷ, 7.30-ന് വചന സന്ദേശം എന്നിവ നടക്കും. ഡിസംബർ 7 ന് ഫാ. ദേവസി വർഗീസ് തയ്യിൽ, ഡിസംബർ 10 ന് ഫാ. സോബിൻ എലിയാസ്, 11-ന് ഫാ. ആകാശ് കുര്യൻ, 12-ന് ഫാ.ജിനു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിക്കും.
