 
        ഈജിപ്ത് ● കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ഈജിപ്തിൽ നടന്ന വിശ്വാസവും ഐക്യവും സംബന്ധിച്ച വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ആറാമത് ലോക സമ്മേളനത്തിൽ സുറിയാനി ഓർത്തഡോക്സ് സഭ പ്രതിനിധാനം ചെയ്തു.
ഒക്ടോബർ 24 മുതൽ 28 വരെ അലക്സാണ്ട്രിയയ്ക്കടുത്തുള്ള വാദി എൽ-നാട്രൂൺ പ്രദേശത്തുള്ള സെന്റ് ബിഷോയ് ആശ്രമത്തിൽ നടന്ന സമ്മേളനത്തിൽ മലങ്കരയിൽ നിന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് അഭിവന്ദ്യ മോർ സേവേറിയോസ് അഖാരാസ് മെത്രാപ്പോലീത്ത, വന്ദ്യ ജേക്കബ് ജോസഫ് കശ്ശീശ എന്നിവർ സംബന്ധിച്ചു.
കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കീസ് ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1927-ൽ ലോസാനിൽ നടന്ന ആദ്യ സമ്മേളനത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ട ആറാമത്തെ ലോക സമ്മേളനമാണിത്.
ലോക സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 22-ന് നടന്ന ഏഷ്യാ മേഖലാ യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും ഡോ. മാത്യൂസ് ജോർജ്യും സംയുക്തമായി അധ്യക്ഷത വഹിച്ചു.







 
         
         
        