ആരക്കുന്നം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ യുവജന കുടുംബ സംഗമം നടത്തപ്പെട്ടു. ആരക്കുന്നം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെട്ട കുടുംബ സംഗമം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു.
യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡൻ്റ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. റിപ്പോർട്ടർ ടിവിയുടെ മാനേജിങ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് ‘മെത്രാപ്പോലീത്ത, ഫാ. ഷാജി മാമ്മൂട്ടിൽ, യൂത്ത് അസ്സോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ, യൂത്ത് അസ്സോസിയേഷൻ ഭദ്രാസന സെക്രട്ടറി സോബിൻ യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് അസ്സോസിയേഷൻ ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെയും ചികിത്സാ സഹായപദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് യൂണിറ്റുകളുടെ കലാപരിപാടികളും നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷൻ ദദ്രാസന അൽമായ വൈസ് പ്രസിഡൻ്റ് ജിജോ ജോണി, ട്രഷറർ ജോബ് എ. ഏലിയാസ്, ജോയിൻ്റ് സെക്രട്ടറി ജോൺ കുര്യാക്കോസ്, വനിതാ സെക്രട്ടറി ആൻ സാറ, എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി.
