
പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 6 പള്ളികളുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് സഭയുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇ-മെയില്‍ അയക്കണമെന്ന് ആവശ്യപ്പെടുന്ന തരത്തിലുള്ള, കോടതിയുടെ വിലാസവും ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയുള്ള വ്യാജ പോസ്റ്റ് സഭയുടെ അറിവോടെയോ നിര്‍ദ്ദേശമനുസരിച്ചോ ഉണ്ടായിട്ടുള്ളതല്ലെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.
സഭയുടെ നിലപാടിനും കേസിനും ദോഷകരമാകണമെന്ന ദുരുദ്ദേശത്തോടെ തയ്യാറാക്കിയ വ്യാജ പ്രചാരണമാണിതെന്ന് സഭ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പരി. സഭയെ സ്നേഹിക്കുന്ന വിശ്വാസികളാരും ഇത്തരം നിയമ വിരുദ്ധ പ്രവൃത്തികളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സഭയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
23/09/2025
