മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സീറോ മലബാർ സഭ കോതമംഗലം രൂപത സ്വീകരണം നൽകും.
നാളെ (ജൂലൈ 17 വ്യാഴാഴ്ച) രാവിലെ 10.45 ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന സ്വീകരണത്തിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മത, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസംഗിക്കും. സമ്മേളനത്തിൽ രൂപതയിലെ വൈദികരും വിശ്വാസികളും സംബന്ധിക്കും.
