
മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ദ്യ ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ട്യാടത്ത്, സഹവികാരി വന്ദ്യ കെ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത് എന്നിവരുടെ ഭവനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ച് പ്രാർത്ഥന നടത്തി.
കത്തീഡ്രലിൻ്റെ വളർച്ചയ്ക്ക് മുഖ്യ പങ്കാളിത്തം നൽകി പ്രവർത്തിക്കുകയും വേണ്ട മാർഗം നിർദ്ദേശങ്ങൾ നൽകുകയും പൗരോഹിത്യ നൽവരത്തിലൂടെ ഇടവക ജനങ്ങളെ ചേർത്തുനിർത്തുകയും ചെയ്യുന്ന വന്ദ്യ കോർ എപ്പിസ്കോപ്പമാരുടെ സേവനം സഭയ്ക്ക് എന്നും മുതൽക്കൂട്ടാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു തണ്ടാശ്ശേരിയിൽ, ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഡീക്കൻ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ സന്നിഹിതരായിരുന്നു.







