
പുത്തൻകുരിശ് ● ദൈവത്തിൻ്റെ ജീവൻ്റെ വചനം ലഭിക്കുവാൻ സുവിശേഷ വേലയിലേക്ക് തിരിച്ചു പോകണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന അഖില മലങ്കര സുവിശേഷ സംഘത്തിൻ്റെ 36-ാം വാർഷികം ഉത്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കോറെപ്പിസ്കോപ്പമാരായ ജോർജ്ജ് മാന്തോട്ടം, ഇ.സി. വർഗ്ഗീസ്, പീറ്റർ വേലംപറമ്പിൽ, വർഗ്ഗീസ് വാലയിൽ, വർഗ്ഗീസ് അരീക്കൽ, സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ തോമസ് കന്നടിയിൽ, ഫാ. പൗലോസ് പുതിയാമടം, എക്സിക്യൂട്ടിവ് അംഗങ്ങളായ കമാൻഡർ സജി. കെ. ഏലിയാസ്, സജി പുത്തൻകുരിശ്, ജോയിൻ്റ് സെക്രട്ടറി ഷെവലിയർ ടി.ടി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
