അപൂർവ ജനിതക രോഗമായ എസ്.എം.എ ടൈപ്പ് 2 (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കാൻ പരിശുദ്ധ സഭയിലൂടെ കാരുണ്യദൗത്യത്തിന് ആഹ്വാനം ചെയ്ത് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ.
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന പൊതുസമ്മേളനത്തിലാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇതുസംബന്ധിച്ച് വിശ്വാസിസമൂഹത്തോട് പ്രത്യേക ആഹ്വാനം നടത്തിയത്.
ഓമശ്ശേരി കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികൾക്ക് ഒന്നിച്ചുപിറന്ന മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരാണ് അപൂർവ ജനിതക രോഗം ബാധിച്ച് ചികിത്സ തേടുന്നത്. ഒന്നേമുക്കാൽ വയസ്സുമാത്രം പ്രായമുള്ള ഈ മൂന്ന് കുരുന്നുകളുടെയും ജീവൻ നിലനിർത്തുന്നതിനും തുടർചികിത്സയ്ക്കുമായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്.
കുട്ടികളുടെ ചലനശേഷിയെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന രോഗമാണിത്. രോഗത്തിന്റെ പുരോഗതി തടയുന്നതിനും കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും രണ്ടുവയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് ജീൻ തെറാപ്പി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ സമയബന്ധിതമായി ചികിത്സാ സഹായം സമാഹരിക്കേണ്ടത് ഏറെ നിർണായകമാണ്.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രത്യേക ആഹ്വാനപ്രകാരം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ പരിശുദ്ധ സഭ ഏറ്റെടുത്തിരിക്കുന്ന ഈ കാരുണ്യദൗത്യത്തിൽ വിശ്വാസിസമൂഹവും പൊതുസമൂഹവും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള ചെറിയ സഹായങ്ങൾ പോലും ഈ മൂന്ന് കുരുന്നുകളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയായി മാറും.
നിങ്ങളാൽ കഴിയുന്ന സഹായം പരിശുദ്ധ സഭയുടെ ഈ കാരുണ്യപ്രവർത്തനത്തിലേക്ക് എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ സന്ദേശം പരമാവധി ആളുകളിലേക്ക് പങ്കുവെച്ച് മൂന്ന് കുരുന്നുകൾക്കും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയേകാം.
സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- അക്കൗണ്ട് ഉടമ: ARUN P D
- അക്കൗണ്ട് നമ്പർ: 21360100162505
- ബാങ്ക്: Federal Bank, Omassery Branch
- IFSC കോഡ്: FDRL0002136
- UPI ID: arunpd2@fbl
- ബന്ധപ്പെടേണ്ട നമ്പർ: +91 9645280153 (അരുൺ – കുട്ടികളുടെ പിതാവ്)
