പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മലേക്കുരിശ് ദയറായിൽ വെച്ച് മോർ അന്തോണിയോസ് മൊണാസ്ട്രിയിലെ അംഗങ്ങളായ വന്ദ്യ ഡോ. സലീബ റമ്പാച്ചനെയും വന്ദ്യ ഏലിയാ റമ്പാച്ചനെയും കുരിശുമാല അണിയിച്ച് അനുഗ്രഹിച്ചു.
ഉദയഗിരി എം.എസ്.ഒ.ടി സെമിനാരിയിലെ അധ്യാപകനും ഫാക്കൽറ്റി സെക്രട്ടറിയും മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ റീശ് ദയറോയും എ.ഇ.എം. തമിഴ് മിനിസ്ട്രിയുടെ കോർഡിനേറ്ററുമായ വന്ദ്യ ഡോ. സലീബ കൊള്ളന്നൂർ റമ്പാച്ചൻ ഇടുക്കി ഭദ്രാസനത്തിലെ പഴയരിക്കണ്ടം–മൈലപ്പുഴ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരുന്നു.
കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും മുൻ വികാരിയുമായ വന്ദ്യ ഏലിയാ റമ്പാച്ചൻ നിലവിൽ മലേക്കുരിശ് ദയറായിൽ താമസിച്ചുവരികയും തൃശൂർ സെന്റ് പീറ്റേഴ്സ് സിംഹാസന പള്ളിയുടെ വികാരിയായി ശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു.


