പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് പുണ്യപിതാവിന്റെ കബറിങ്കലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള തീർഥയാത്രകൾ ഇന്ന് (ഒക്ടോബർ 30, വെള്ളി) വൈകിട്ട് 5-ന് പുത്തൻകുരിശ് കാവുംതാഴത്ത് സംഗമിക്കും.
പള്ളിക്കര മേഖല :
പള്ളിക്കര മേഖലയിൽ നിന്നുള്ള കാൽനട തീർത്ഥയാത്ര ഉച്ചകഴിഞ്ഞ് 2.45-ന് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്ന് ആരംഭിക്കും. തൃശ്ശൂര്‍, അങ്കമാലി മേഖലകളിലെ പള്ളികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും നിശ്ചിത സമയത്ത് കത്തീഡ്രലിൽ എത്തിച്ചേരണമെന്ന് തീർഥയാത്രാ ഭാരവാഹികൾ അറിയിച്ചു.
തീർത്ഥയാത്രയുടെ സമയക്രമം:
2.45 pm – പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ
3.10 pm – അമ്പലപ്പടി ജംഗ്ഷൻ
3.20 pm – പെരിങ്ങാല ജംഗ്ഷൻ
3.40 pm – പെരിങ്ങാല കുരിശ്
4.00 pm – കാണിനാട് കുരിശ്
4.20 pm – കൊല്ലപ്പടി
4.45 pm – വടവുകോട് ജംഗ്ഷൻ
5.00 pm – പുത്തൻകുരിശ് കാവുംതാഴം
കോതമംഗലം മേഖല :
മേഖലയിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ കോതമംഗലം പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. അവിടെ നിന്ന് വാഹന തീര്‍ത്ഥയാത്ര ആരംഭിച്ച് കാരക്കുന്നം, മൂവാറ്റുപുഴ, മേക്കടമ്പ്, റാക്കാട്, വാളകം, കടമറ്റം, കോലഞ്ചേരി വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും.
പിറവം മേഖല :
പിറവം, കൂത്താട്ടുകുളം, ഇടയാര്‍, കൊട്ടാരക്കുന്ന്, കാരിക്കോട്, മുളക്കുളം ഭാഗങ്ങളിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ വാഹന തീര്‍ത്ഥയാത്രയായി പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോണ്ഗ്രിഗേഷന് കത്തീഡ്രലില്‍ എത്തിച്ചേരും. അവിടെ നിന്ന് വൈകിട്ട് 4 മണിയ്ക്ക് യാത്ര തിരിച്ച് നെച്ചൂര്‍, സ്രാപ്പിള്ളി, നീറാംമുകള്‍, കുറിഞ്ഞി എന്നിവിടങ്ങളിലെ വിശ്വാസികളുമായി ചേര്‍ന്ന് എം.ജെ.എസ്.എസ്.എ.യില്‍ എത്തിചേരും.
മുളന്തുരുത്തി, ആരക്കുന്നം, കണ്യാട്ടുനിരപ്പ് ഭാഗത്തു നിന്നുള്ള വിശ്വാസികളും പുത്തന്‍കുരിശ് എം.ജെ.എസ്.എസ്.എയില്‍ എത്തിച്ചേരും. അവിടെ നിന്ന് എല്ലാവരും കാല്‍നടയായി പുത്തന്‍കുരിശ് കാവുംതാഴത്ത് നീങ്ങും.
പെരുമ്പാവൂര്‍ മേഖല :
പെരുമ്പാവൂര്‍ മേഖലയിലെ വിവിധ ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വാഹനങ്ങളില്‍ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തിച്ചേരും. അവിടെനിന്ന് അല്ലപ്ര, തുരുത്തിപ്പിള്ളി, വെങ്ങോല ബത് സയ്ദ, പട്ടിമറ്റം, പാങ്കോട്, ചൂണ്ടി വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും.
കരിങ്ങാച്ചിറ മേഖല :
കണ്ടനാട്, കാഞ്ഞിരമറ്റം, ചെമ്പ്, തെക്കന്‍പറവൂര്‍, കടുംഗമംഗലം പ്രദേശങ്ങളിലെ ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും കരിങ്ങാച്ചിറ, തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളും തിരുവാങ്കുളത്ത് ഒത്തുചേരും. തുടര്‍ന്ന് വാഹനങ്ങളില്‍ ഒരുമിച്ച് പുത്തന്‍കുരിശ് കാവുംതാഴത്തെത്തും.
വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥയാത്രകൾ വൈകിട്ട് 5-ന് പുത്തൻകുരിശ് കാവുംതാഴത്ത് സംഗമിച്ചശേഷം കാൽനടയായി പാത്രിയർക്കാ സെന്ററിലേക്ക് നീങ്ങും. സെന്ററിന്റെ പ്രധാന കവാടത്തിൽ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് തീർത്ഥാടകരെ സ്വീകരിക്കും.
തുടർന്ന് തീർത്ഥാടകർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തി ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനാപൂർവ്വം വണങ്ങും.

