പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിന്റെ രണ്ടാം ദിനമായ ഇന്ന് (ഒക്ടോബർ 27, ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കും പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന നടക്കും. ഒക്ടോബർ 31 ശനിയാഴ്ച വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ആചരണം നടക്കും.






