പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാൾ ഒക്ടോബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് 1,000 രൂപയാണ് പെരുന്നാൾ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. പെരുന്നാൾ ഓഹരിയും സംഭാവനകളും കത്തീഡ്രൽ ഓഫീസിൽ നേരിട്ടോ ബാങ്ക് അക്കൗണ്ട് വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ സമർപ്പിക്കാവുന്നതാണ്. തുക അടയ്ക്കുന്നവർ രസീത് കൈപ്പറ്റണം.
ഓൺലൈനായി തുക അടയ്ക്കുന്നവർ പണമടച്ചതിന്റെ വിവരങ്ങളും പേരും സഹിതം രസീത് ലഭിക്കുന്നതിനായി 7907272532 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബാങ്ക് വിവരങ്ങൾ: സൗത്ത് ഇന്ത്യൻ ബാങ്ക്, പുത്തൻകുരിശ് ശാഖ.
അക്കൗണ്ട് നമ്പർ: 0808 0730 0000 0301
അക്കൗണ്ട് പേര്: St. Athanasius Jacobite Syrian Cathedral
IFSC: SIBL0000808.
