കടയ്ക്കനാട് ● കണ്ടനാട് ഭദ്രാസനത്തിലെ പള്ളി പ്രതിനിധി യോഗം ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസേലിയോസ് പൗലോസ് സെക്കൻ്റ് സെൻ്ററിലെ സെന്റ് ജോർജ് അരമന കത്തീഡ്രലിൽ നടന്നു. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ സ്വാഗതം ആശംസിച്ചു. വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട് നോട്ടീസ് കല്പന വായിച്ചു. ഫാ. ജേക്കബ്ബ് മോളത്ത് ഭക്തി പ്രമേയവും, ഫാ. ജോയി പാറനാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ഫാ. എഡ്വിൻ സിറിയക്ക് ധ്യാനം നയിച്ചു.ദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ സ്വാഗതം ആശംസിച്ചു. വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട് നോട്ടീസ് കല്പന വായിച്ചു. ഫാ. ജേക്കബ്ബ് മോളത്ത് ഭക്തി പ്രമേയവും, ഫാ. ജോയി പാറനാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ഫാ. എഡ്വിൻ സിറിയക്ക് ധ്യാനം നയിച്ചു.
അധ്യക്ഷപ്രസംഗത്തിൽ കണ്ടനാട് ഭദ്രാസനത്തിന്റെ ആത്മീയ വളർച്ചയ്ക്കും വിശ്വാസപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും ശ്രേഷ്ഠകരമായ സംഭാവനകൾ നൽകിയ മുൻകാല മെത്രാപ്പോലീത്തമാരെ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. അവർ സഭയ്ക്ക് പകർന്നുനൽകിയ വിശ്വാസദൃഢതയും ആത്മീയ ദർശനങ്ങളും സഭാജീവിതത്തിന് ഇന്നും വഴികാട്ടിയാണെന്ന് മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. പിതാക്കന്മാർ കൈമാറിയ സത്യവിശ്വാസത്തിലും സഭയുടെ പാരമ്പര്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് അവ സംരക്ഷിക്കാനും വരുംതലമുറകൾക്ക് കൈമാറാനും ഓരോ വിശ്വാസിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. സഭയുടെ ആത്മീയ ഐക്യവും വിശ്വാസനിഷ്ഠയും ശക്തിപ്പെടുത്തുന്നതിനൊപ്പം, പിതാക്കന്മാർ കാണിച്ചുതന്ന വിശ്വാസവഴിയിൽ മുന്നേറാൻ എല്ലാ ഇടവകകളും വിശ്വാസികളും ശ്രദ്ധിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ 2025–26 വർഷത്തെ മിനിറ്റ്സ് വായിക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ജോയിന്റ് സെക്രട്ടറി സാബു കെ.എ നാരേക്കാട്ട് വരവ്-ചെലവ് കണക്കുകളും ഓഡിറ്റർ ഷെവ. എം.കെ ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര സന്ദർശനം, വിശുദ്ധ മൂറോൻ കൂദാശ, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2026 എന്നിവ യോഗം ചർച്ച ചെയ്തു. നവാഭിഷിക്തനായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് യോഗത്തിൽ സ്വീകരണം നൽകി. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
സഭാ അത്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് എത്തിയ നൂറുകണക്കിന് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





