മഞ്ഞിനിക്കര ● മുളന്തുരുത്തി സുന്നഹദോസിന്റെയും തുമ്പമൺ ഭദ്രാസന രൂപീകരണത്തിന്റെയും 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ സഭാ ചരിത്ര പഠന സെമിനാർ സംഘടിപ്പിച്ചു.
മഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സെമിനാർ ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മുളന്തുരുത്തി എം.എസ്.ഒ.ടി സെമിനാരി അധ്യാപകൻ ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ പഠനക്ലാസിന് നേതൃത്വം നൽകി. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു. സഭയുടെ ചരിത്രപശ്ചാത്തലം, മുളന്തുരുത്തി സുന്നഹദോസിന്റെ പ്രാധാന്യം, തുമ്പമൺ ഭദ്രാസനത്തിന്റെ രൂപീകരണചരിത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്നതായിരുന്നു സെമിനാർ.
