പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ബാർ ഈത്തോ മ്ഹൈമ്നോ കമാണ്ടർ ഡോ. രാജൻ സ്കറിയ കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
സഭയുടെ വളർച്ചയിലും പ്രതിസന്ധികളിലും ശ്രേഷ്ഠ കാതോലിക്ക ബാവായോട് ചേർന്ന് നിർണ്ണായക നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കമാണ്ടർ രാജൻ സ്കറിയയുടെ നിര്യാണത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടേയും, സഭാ ഭാരവാഹികളുടേയും, സഭാ സമിതികളുടേയും അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
